കോഴിക്കോട്: എഴുത്തച്ഛൻ പുരസ്‌കാരം നേടിയ പി.വൽസലക്ക് എം.എൻ.സത്യാർത്ഥി ട്രസ്റ്റിന്റെയും കോവൂർ ലൈബ്രറി, മെഡിക്കൽ കോളേജ് കാമ്പസ് ഗവ.സ്‌കൂൾ വിദ്യാരംഗം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്‌കൂൾ അങ്കണത്തിൽവെച്ച് നാളെ വൈകിട്ട് 4.30ന് ആദരവ് നൽകും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൽഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പ്രശസ്തി പത്രം ഡോ.എൻ.പ്രമേദ് ഹെഡ്മാസ്റ്റർ എം.സി.സി.എച്ച്.എസ്.എസ് നൽകും. സൽമി സത്യാർത്ഥി, എൻ.പി.സി.അബൂബക്കർ, ഷീല ജോസഫ് ഉപഹാരം സമർപ്പിക്കും. ഡോ.ആർ.രാജശ്രീ മുഖ്യ പ്രഭാഷണം നടത്തും. വി.ടി.മുരളി, കെ.മോഹനൻ, ഇ.എം.സോമൻഡോ.പി.എൻ.അജിത ആശംസകൾ നേരും. സ്വാഗത സംഘം ചെയർമാൻ എ.പ്രദീപ് കുമാർ സ്വാഗതവും, എം.എൻ. സത്യാർത്ഥി ട്രസ്റ്റ് സെക്രട്ടറി ഒ.കുഞ്ഞികണാരൻ നന്ദിയും പറയും.