കെ-റെയിൽ – എസ്ഡിപിഐ കലക്‌ട്രേറ്റ് മാർച്ച് നടത്തും

കോഴിക്കോട്:കെ-റെയിൽ പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 25ന് കലക്‌ട്രേറ്റ് മാർച്ച് നടത്തും. ഫെബ്രുവരി 22ന് വടകരയിൽ നിന്നാരംഭിക്കുന്ന മാർച്ചിന് ജില്ലാ സെക്രട്ടറി നിസാം പുത്തൂർ നേതൃത്വം നൽകും. തുടർ ദിവസങ്ങളിൽ പദ്ധതി പ്രദേശങ്ങളിലൂടെ കാൽനട ജാഥയായി കടന്ന് പോയി 25ന് കലക്‌ട്രേറ്റിൽ സമാപിക്കും. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ തകർക്കുകയും പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ജില്ലാ സെക്രട്ടറി പി.ടി.അഹമ്മദ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിസാം പുത്തൂർ, കെ.വി.പി.ഷാജഹാനും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *