അന്യാധീനപ്പെട്ട വഖഫ് സ്വത്ത് തിരിച്ച് പിടിക്കണം ബഹുജന കൺവെൻഷൻ 15ന്

കോഴിക്കോട്: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് 15ന് ഉച്ചക്ക് 3 മണിക്ക് കെ.പി.കേശവ മേനോൻ ഹാളിൽ ബഹുജന കൺവെൻഷൻ ചേരുമെന്ന് അഡ്വ.പി.ടി.എ.റഹീം എം.എൽ.എയും പ്രൊഫ.എ.പി.അബ്ദുൽ വഹാബും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പതിനൊന്നായിരം ഏക്കർ ഭൂമിയെങ്കിലും അന്യാധീനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും, അന്യാധീനപ്പെട്ടവ തിരിച്ച് പിടിക്കാനും നടത്തുന്ന പ്രവർത്തനം സ്വാഗതാർഹമാണ്. ഇത്തരം നടപടികൾക്കെതിരെ വർഗ്ഗീയ ചോരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ അത് വിലപ്പോകില്ല. രണ്ട്‌ലക്ഷം കോടി രൂപയുടെ സ്വത്താണ് നഷ്ടപ്പെട്ടിട്ടുള്ളത്. വഖഫിന്റെ പല കെട്ടിടങ്ങളിടെയും വാടക തുച്ഛമാണ്. എന്നാൽ ഇടക്ക് നിന്ന് ചിലർ വാങ്ങുന്നുണ്ട്. വഖഫ് ആധാരത്തിൽ പറഞ്ഞതുപോലെ കാര്യങ്ങൾ നടക്കണം. വഖഫ് ബോർഡ് സുതാര്യവും, കാര്യക്ഷമവുമാകണം. തങ്ങളുടെ നിലപാടുകൾക്ക് രാഷ്ട്രീയ നിറം കാണരുതെന്നും, വഖഫ് സ്വത്ത് സംരക്ഷിക്കാൻ യോജിക്കേണ്ടത് ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. വഖഫ് ട്രൈബ്യൂണൽ വിധി ആർക്കെതിരായി വന്നാലും, വഖഫ് സ്വത്ത് സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുക. ബഹുജന കൺവെൻഷൻ വഖഫ്, ഹജ്ജ്, സ്‌പോർട്‌സ് വകുപ്പ് മന്ത്രി വി.അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്യും. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വഖഫ് ബോർഡ് ചെയർമാൻ ടി.കെ.ഹംസ മുഖ്യ പ്രഭാഷണം നടത്തും. ഉമ്മർ ഫൈസി മുക്കം, ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി, പ്രൊഫ.എ.പി.അബ്ദുൽ വഹാബ്, അഡ്വ.പി.എം.സഫറുള്ള പ്രസംഗിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *