എയ്ഡഡ് പ്രീ -പ്രൈമറി ടീച്ചർമാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം

കോഴിക്കോട്: എയ്ഡഡ് സ്‌കൂളുകളിൽ പ്രീപ്രൈമറി ടീച്ചർമാരായിസേവനമനുഷ്ഠിക്കുന്നവരുടെപ്രശ്‌നങ്ങൾക്ക്അടിയന്തിരമായി പരിഹാരം കാണണമെന്ന് കൂട്ടായ്മയുടെ സെക്രട്ടറിയായ പി.വനജ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എയ്ഡഡ് പ്രി-പ്രൈമറി മേഖലയിൽ ജോലി ചെയ്യുന്ന അതേ അദ്ധ്യാപകരുടെ യോഗ്യതയും പിടിഎ നിയമിക്കുകയും ചെയ്ത ഗവൺമെന്റ് പ്രീ-പ്രൈമറി ടീച്ചർമാർക്ക് ഓണറേറിയമായി 12,500 രൂപയും , ആയമാർക്ക് 3,500 രൂപയും ലഭിക്കുമ്പോൾ എയ്ഡഡ് പ്രീ-പ്രൈമറി ടീച്ചർമാർക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. 2012ന് മുമ്പുള്ള ഗവ.പ്രീ-പ്രൈമറി ടീച്ചർമാർക്ക് ഓണറേറിയം നടപ്പിലാക്കിയപ്പോൾ അതേ കാലയളവിൽ എയ്ഡഡ് മേഖലയിൽ ജോലി ചെയ്തിരുന്ന ടീച്ചർമാരെ പരിഗണിക്കാൻ തയ്യാറായില്ല. 30 വർഷമായി എയ്ഡഡ് മേഖലയിൽ ജോലി ചെയ്തുവരുന്ന ടീച്ചർമാർക്ക് ഇനി മറ്റൊരു ജോലിക്കുള്ള സാധ്യതയും ഇല്ലാതായിരിക്കുകയാണ്. കുട്ടികളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ലഭിച്ചിരുന്നതെങ്കിൽ കൊറോണ മൂലം ഓൺലൈൻ ക്ലാസ് നടത്തുന്നുണ്ടെങ്കിലും വരുമാനമില്ലാത്ത അവസ്ഥയാണ്. സർക്കാർ നൽകുന്ന ട്രെയിനിംഗ് തങ്ങൾക്ക് ലഭിക്കുന്നില്ല. കുട്ടികൾക്ക് സർക്കാർ നൽകുന്ന പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ ഒന്നും കിട്ടുന്നില്ല. ചില മാനേജ്‌മെന്റുകൾ നയാ പൈസയും ടീച്ചർമാർക്ക് നൽകുന്നില്ലെന്നവർ കുറ്റപ്പെടുത്തി. 2015ൽ ഹൈക്കോടതി ഈ രംഗത്ത് വിവേചനമില്ലാതെ വേതനം നൽകണമെന്ന വിധി പ്രസ്താവിച്ചിട്ടും ഇന്നും അത് നടപ്പാക്കിയിട്ടില്ല. ഡിപിഐക്ക് ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. സ്ഥാനങ്ങളാണ് മാനേജ്‌മെന്റിന്റേതെന്നും കുട്ടികൾ രാജ്യത്തിന്റേതാണ്. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുന്ന സർക്കാർ എയ്ഡഡ് പ്രീ-പ്രൈമറി ടീച്ചർമാർക്കും നീതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. ദീപ ടീച്ചർ പാലേരി, ലീബ ഊരത്ത്, രമ്യ അമ്പക്കുളങ്ങരയും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *