കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇൻഷൂറൻസ് അദാലത്ത് 15ന്

കോഴിക്കോട്: കേരള മത്സ്യ തൊഴിലാളി ക്ഷേമനിധിബോർഡ് നടത്തുന്ന മത്സ്യ തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷൂറൻസ് പദ്ധതി അദാലത്തും, ആനുകൂല്യ വിതരണവും 15ന് ശനി കാലത്ത് 10 മണിക്ക് ഭട്ട് റോഡ് സമുദ്ര കമ്യൂണിറ്റി ഹാളിൽ മത്സ്യബന്ധന-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് ബോർഡ് ചെയർമാൻ സി.പി.കുഞ്ഞിരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീർപ്പാക്കപ്പെട്ട 25 ക്ലെയിമുകൾക്ക് 2 കോടി 50 ലക്ഷം രൂപ വിതരണം ചെയ്യും. ബാക്കിയുള്ള 95 ക്ലെയിമുകൾ തീർപ്പാക്കി ധനസഹായം വിതരണം ചെയ്യുന്നതിനും അദാലത്തിൽ നടപടി സ്വീകരിക്കും. അദാലത്തിൽ മേയർ ബീന ഫിലിപ്പ്് മുഖ്യാതിഥിയായിരിക്കും. വീണ മാധവൻ ഐഎഎസ് ഡയറക്ടർ സംസ്ഥാന ഇൻഷുറൻസ് വകുപ്പ്, ബോർഡ് മെമ്പർമാരായ എ.കെ.ജബ്ബാർ, പയസ്.ഡി, പി.എ.ഹാരിസ്,സഫർ ഖയാൽ, സുജിത്.പി.കൃഷ്ണൻ(ഓറിയന്റൽ ഇൻഷുറൻസ് കമ്പനി), അഭിലാഷ്.പി.(യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി) എന്നിവർ സംബന്ധിക്കും. സി.പി.കുഞ്ഞിരാമൻ സ്വാഗതവും, രേണുകാ ദേവി.ഒ കമ്മീഷണർ മത്സ്യബോർഡ് നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ റീജ്യണൽ എക്‌സിക്യൂട്ടീവ് ബി.കെ.സുധീർ കുമാർ, ജൂനിയർ എക്‌സിക്യൂട്ടീവ് സി.ആദർശ് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *