മേധാപട്കർ കാട്ടിലപീടികയിൽ

കോഴിക്കോട്: കെ-റെയിൽ ജനകീയ പ്രതിരോധ സമിതിയുടെ കാട്ടില പീടികയിലെ സമര പന്തലിൽ മേധാപട്കർ 10ന് തിങ്കൾ കാലത്ത് 8.30ന് എത്തിച്ചേരുമെന്ന് കെ-റെയിൽ ജനകീയ പ്രതിരോധ സമിതി ഭാരവാഹികളായ ടി.ടി.ഇസ്മയിലും, കെ.മൂസക്കോയയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2020 ഒക്ടോബർ 2ന് കാട്ടിലപീടികയിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് മേധാപട്കർ എത്തുന്നത്. പരിസ്ഥിതി പ്രവർത്തകരായ സി.ആർ.നീലകണ്ഠൻ, പ്രൊഫ. കുസുമം ജോസഫ്, വിജയ രാഘവൻ ചേലിയ, കെ-റെയിൽ വിരുദ്ധ സംസ്ഥാന സമിതി ചെയർമാൻ എം.പി.ബാബുരാജ്, ജന.കൺവീനർ എസ്.രാജീവൻ പരിപാടിയിൽ പങ്കെടുക്കും. കെ.റെയിലിന് വേണ്ടി കുടിയിറക്കപ്പെടുന്ന ഇരകളിൽ ഇടതുപക്ഷക്കാരും, സി.പി.എംകാരും പ്രക്ഷോഭവുമായി സഹകരിക്കുന്നുണ്ട്. പുനരധിവാസ പാക്കേജല്ല, ഈ പദ്ധതി തന്നെ ഉപേക്ഷിക്കണമെന്നതാണ് നിലപാട്. സർക്കാർ പാക്കേജ് വാങ്ങി ആരം കുടിയൊഴിഞ്ഞ് പോകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നവർ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ 3000 ഓളം വീടുകൾ പൊളിച്ചു മാറ്റേണ്ടി വരും. സർക്കാർ നിയമ ലംഘന മാർഗ്ഗത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. നിയപരമായ മാർഗ്ഗത്തിൽ ഇതിനെ ചോദ്യം ചെയ്യും. ഒരു വിഭാഗം സർക്കാർ പാക്കോജ് അംഗീകരിക്കുമെന്നത് പ്രചരണം മാത്രമാണ്. എത്ര വലിയ പ്രതിസന്ധിയുണ്ടായാലും അതിജീവിച്ച് മുന്നോട്ട് പോകുമെന്നവർ വ്യക്തമാക്കി. സി.കൃഷ്ണൻ ട്രഷററും പങ്കെടുത്തു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *