പ്രേം നസീർ പുരസ്‌കാരം ആലപ്പി അഷ്‌റഫിന്

കോഴിക്കോട്: പ്രേംനസീർ സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയ പ്രേം നസീർ പുരസ്‌കാരം ആലപ്പി അഷ്‌റഫിന് 11 ചൊവ്വ വൈകിട്ട് 5 മണിക്ക് ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ വെച്ച് സമ്മാനിക്കുമെന്ന് പ്രേംനസീർ സാംസ്‌കാരിക സമിതി ഭാരവാഹികളായ പി.ടി.ആസാദും, രാജൻ തടായിലും, കെ.ബീരാൻകുട്ടിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവാർഡ് ദാനച്ചടങ്ങ് സാഹിത്യകാരൻ കെ.പി.രാമനുണ്ണി ഉൽഘാടനം ചെയ്യും. പുരുഷൻ കടലുണ്ടി മുഖ്യാതിഥിയായിരിക്കും. ആർ.തങ്കരാജ് അനുസ്മരണ പ്രഭാഷണം നടത്തും. ടി.വി.ബാലൻ, ഡോ.കെ.മൊയ്തു, ഭാസി മലാപ്പറമ്പ് ആശംസകൾ നേരും.
വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ബിനു വണ്ടൂർ, ബിജു ഇരിണാവ്, കണ്ണൂർ സതീഷ്, ചന്ദ്രൻ.ഒ.പി, സുമതി വാരിയർ, ഡോ. വിജയൻ ഗുരുക്കൾ, നസീറലി കുഴിക്കാടൻ, റിഷാൻ.എം, ഷിറാസ് എന്നിവരെയും പുരസ്‌കാരം നൽകി ആദരിക്കും. പരിപാടിയുടെ ഭാഗമായി കാലത്ത് 9 മണി മുതൽ വൈകിട്ട് 3 മണിവരെ കരോക്കെ ഗാനാലാപന മൽസരം നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8891922573, 9778009088, 6238732409 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. ട്രഷറർ ഷാജി.പിയും വാർത്താ സമ്മേ
ളനത്തിൽ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *