സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോബി ചെമ്മണ്ണൂർ അവാർഡിന് അപേക്ഷ ക്ഷണിച്ച

കോഴിക്കോട്: സംസ്ഥാന തലത്തിൽ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഈ വർഷത്തെ സദയം ചാരിറ്റബിൾ ട്രസ്റ്റ് – ബോബി ചെമ്മണ്ണൂർ അവാർഡിന് അപേക്ഷ ക്ഷണിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 25,000 രൂപയും പ്രശസ്തി പത്രവും, മെമന്റോയുമാണ് അവാർഡ്. ജനുവരി 20നകം എൻട്രികൾ (മൂന്ന് സെറ്റ്) സദയം ചാരിറ്റബിൾ ട്രസ്റ്റ്, സദയം നഗർ, ആനപ്പാറ, കുന്നമംഗലം, കോഴിക്കോട്, 673571 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫെബ്രുവരിയിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും. ഫോൺ 7907876102/9495614255. വാർത്താ സമ്മേളനത്തിൽ സർവ്വദമനൻ(വർക്കിംഗ് പ്രസിഡണ്ട്, പ്രമീള നായർ(രക്ഷാധികാരി), പി.തങ്കമണി(ജോ.സെക്രട്ടറി), ഉദയകുമാർ(ജന.സെക്രട്ടറി) എന്നിവർ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *