ലയൺസ് ക്ലബ്ബ് ജീവകാരുണ്യ ക്യാമ്പയിൻ 7 മുതൽ 13 വരെ

കോഴിക്കോട്: ലയൺസ് ക്ലബ്ബ് സ്ഥാപകനായ മെർവിൻ ജോൺസൺന്റെ ജന്മ ദിനത്തോടനുബന്ധിച്ച് ഇന്നു മുതൽ 13 വരെ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318Eയുടെ (കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, മാഹി പ്രദേശങ്ങൾ ഉൾപ്പെടുന്നത്) നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ലയൺ എം ജെ എഫ് ചെയർമാൻ കെ.കെ.ശെൽവരാജ്, ജില്ലാ സെക്രട്ടറി പ്രേംകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്‌ഫോം ഒന്നിലും, നാലിലും, പാളയം ബസ് സ്റ്റാന്റ്, മൊഫ്യൂസൽ ബസ് സ്റ്റാന്റ്, കെ.എസ്ആർടിസി ബസ് ടെർമിനൽ എന്നിവിടങ്ങളിൽ കാലത്ത് 9.30 മുതൽ സൗജന്യ പ്രമേഹ രോഗ നിർണ്ണയ ക്യാമ്പ് നടക്കും. 8ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ, മെഡിക്കൽ കോളേജിലെ കാൻസർ വാർഡ് ബ്ലോക്ക്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പരിസരം വൃത്തിയാക്കൽ, ചെടി നടൽ, വൃക്ഷതൈകൾ, പച്ചക്കറി വിത്തുകൾ, വളങ്ങൾ, സൗജന്യമായി കൃഷിഭവന്റെ സഹായത്തോടെ നടത്തും. കാലത്ത് 10 മണിക്ക് സരോവരം ബയോപാർക്കിന് എതിർവശത്തെ ജെ.കെ.ഫ്യൂവൽ പമ്പിൽ വെച്ച് ഇരു ചക്ര വാഹനങ്ങൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾസ് എന്നിവയ്ക്ക് സൗജന്യമായി പൊലൂഷൻ കൺട്രോൾ പരിശോധന നടത്തും. റസിഡൻസ് അസോസിയേഷൻ തിരഞ്ഞെടുത്ത അംഗങ്ങൾക്ക് സൗജന്യ നേത്ര പരിശോധന, ഭക്ഷണക്കിറ്റ്, രക്ത ദാനം, കണ്ണട വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. മെഡിക്കൽ കോളേജ് കുട്ടികളുടെ കാൻസർ വാർഡിന് സൗജന്യമായി കിടക്ക, കട്ടിൽ, ടിവി എന്നിവ നൽകും. കോട്ടപ്പറമ്പ് ഹോസ്പിറ്റലിൽ ലയൺസ് ക്ലബ്ബ് അംഗങ്ങളുടെ രക്ത ദാനം, സൗജന്യ നേത്ര പരിശോധന ക്യാമ്പ്, മാസ്‌ക്, സാനിറ്റൈസർ വിതരണം എന്നിവയും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 13ന് മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഭക്ഷ്യക്കിറ്റ്, ബെഡ്ഷീറ്റ് വിതരണത്തിന്റെ ഉൽഘാടനം നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *