കോഴിക്കോട്:ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് കോളേജ് വിദ്യാർത്ഥികൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മൂന്നു മിനിട്ട് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം തയ്യാറാക്കി ജനുവരി 12നോ അതിനു മുമ്പായോ കലക്ടറേറ്റ് ഇലക്ഷൻ സെക്ഷനിൽ പെൻഡ്രൈവിലാക്കി സമർപ്പിക്കണം. മൊബൈൽഫോൺ ഉപയോഗിച്ചാണ് ഷോർട്ട് ഫിലിം ഷൂട്ട് ചെയ്യേണ്ടത്. മത്സരം സംബന്ധിച്ച നിർദ്ദേശങ്ങൾ കോളേജ് അധികൃതർക്ക് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്ത് ദേശീയ സമ്മതിദായക ദിനാചരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിൽ പങ്കാളികളാവണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.