കോഴിക്കോട്:പ്രേംനസീർ സാംസ്‌കാരിക സമിതിയുടെ പുരസ്‌കാരം ചലച്ചിത്ര സംഗീത ഗവേഷകനും, എഴുത്തുകാരനുമായ രവിമേനോന് ജനുവരി 16ന് 6 മണിക്ക് ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പതിനായിരത്തിഒന്ന് രൂപയും, ഫലകവുമടങ്ങുന്നതാണ് പുരസ്‌കകാരം. പ്രേംനസീറിന്റെ 33-ാം ചരമ വാർഷികം വിവിധ പരിപാടികളോടെ ജനുവരി 15,16 തിയതികളിൽ ടൗൺഹാളിൽ നടക്കും. കരോക്കെ ഗാനാലാപന മൽസരം, ക്വിസ്സ് പ്രോഗ്രാം, പ്രേംനസീർ അഭിനയിച്ച സിനിമകളിലെ ഗാനങ്ങളെ ആസ്പദമാക്കി ഫോട്ടോ പ്രദർശനം, ഗാനമേളയും നടക്കും. 15ന് രാവിലെ നടക്കുന്ന കരോക്കെ ഗാനാലാപന മൽസരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ സംഗീത രാജ, സംഗീത റാണി ബഹുമതിയും, ക്യാഷ് പ്രൈസും നൽകും. 16ന് പ്രേംനസീർ ചിത്രങ്ങളിലെ കരോക്കെ മൽസരവും നടക്കും. മൽസരാർത്ഥികൾ 8848617049, 9446391379, 9446391370 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. എം.കെ.ശ്രീധരൻ നായർ, കെ.വി.സുബൈർ, ദിവാകരൻ താമറ്റാട് എന്നിവർ പങ്കെടുത്തു.