കോഴിക്കോട്: സോഷ്യലിസ്റ്റ് പാർട്ടികളുടെ ഐക്യം ലക്ഷ്യമാക്കി ദേശീയ സോഷ്യലിസ്റ്റ് കോൺക്ലേവ് 9ന് ഞായർ എറണാകുളം ടൗൺഹാളിൽ നടക്കും. സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ പ്രസിഡണ്ട് അഡ്വ.തമ്പാൻ തോമസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. മനോജ് ജാ എം.പി ഉൽഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, കെ.കൃഷ്ണൻകുട്ടി, എം.പി.മാരായ ശ്രേയാംസ് കുമാർ, എൻ.കെ.പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ബെന്നി ബെഹനാൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.മോഹനൻ, പി.സി.ചാക്കോ, നീല ലോഹിതദാസ് നാടാർ, ഡോ.വർഗ്ഗീസ് ജോർജ്ജ്, കൂട്ടംകുളം സമര നായകൻ ഉദയകുമാർ, എൽ.ജെഡി ദേശീയ സെക്രട്ടറി ജനറൽ ജാവേദ് റാസ, ഡോ.സുനിലം, ഡോ.പ്രകാശ് കർമാടിമ, മഞ്ചു മോഹൻ, ഡോ.സന്ദീപ് പാണ്ഡെ, ബീഹാർ മുൻ സ്പീക്കർ ഉദയനാരായൺ, ഗൗതം സാഗർ റാണ എന്നിവർ സംബന്ധിക്കും. ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം രൂപീകരിക്കുകയും അടുത്ത് നടക്കുന്ന ഉത്തരപ്രദേശ്, പഞ്ചാബ്, പരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയെ മൽസരിപ്പിക്കുന്നതിനുള്ള രൂപരേഖയും കോൺക്ലേവിൽ തയ്യാറാക്കും.