കോഴിക്കോട്: ആർ.എസ്.എസിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിനെതിരെ കേസ്സെടുക്കുന്നതായി വെൽഫെയർ പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചേർത്ത് വീടുകളിലെത്തി റെയ്ഡടക്കം നടത്തിയാണ് പലരെയും അറസ്റ്റ് ചെയ്യുന്നത്. ബോധപൂർവ്വമാണ് പോലീസിൽ ആർഎസ്എസ് നിലപാടുകൾക്ക് അവസരമൊരുക്കന്നതെന്നവർ ആരോപിച്ചു. റസാഖ് പാലേരി, ടി.കെ.മാധവൻ, ആദിൽ അബ്ദുൽ റഹീം പങ്കെടുത്തു.