യോഗ കൈറ്റുകളുടെ പ്രദർശനം

കോഴിക്കോട്: വൺ ഇന്ത്യാ കൈറ്റ് ടീം ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ സഹകരണത്തോടെ യോഗ കൈറ്റുകളുടെ പ്രദർശനം 5ന് ബുധൻ വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടത്തും.
ഫ്രാൻസിൽ നിന്നെത്തിയ ഗ്ലോബ് കൈറ്റേഴ്‌സ് പ്രസിഡണ്ട് മക്‌സിം ഡേവിഡ്, ഗ്ലോബ് യോഗ കൈറ്റേഴ്‌സ് കാറ്റിയ സെൻ, മാരി പിയേരി എന്നിവർ വിവിധ യോഗ കൈറ്റ് അഭ്യാസ മുറകളും നടത്തും. ഇത്തരം പരിപാടി ആദ്യമായണ് സംഘടിപ്പിക്കുന്നതെന്ന് വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 10 വർഷമായി ടീം അംഗങ്ങൾ യോഗയിൽ പുതിയ പരീക്ഷണങ്ങൾ നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 98471 22789, 98950 43193.

 

Share

Leave a Reply

Your email address will not be published. Required fields are marked *