സെയ്ഫ് പരിസ്ഥിതി അവാർഡ് വി.ഡി. മജീന്ദ്രന്

കോഴിക്കോട്: ‘സോഷ്യൽ അസോസിയേഷൻ ഫോർ ഫോറസ്റ്റ് ആന്റ് എൻവയൺമെന്റ് ‘ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സെയ്ഫ് 2021 അവാർഡ് സാമൂഹ്യ പ്രവർത്തകനായ വി.ഡി. മജീന്ദ്രന്. മയിലമ്മ അനുസ്മരണ ദിനമായ ജനുവരി 6 ന് എറണാകുളത്ത് വച്ച് സമ്മാനിക്കും. എൻ.എ പി.എം സംസ്ഥാന കൺവീനറും പരിസ്ഥിതി സമര മുഖങ്ങളിലും, പ്ലാച്ചിമട, നർമ്മദ അടക്കമുള്ള സമരങ്ങളിൽ നേതൃത്വം വഹിച്ച മജീന്ദ്രൻ മത്സ്യത്തൊഴിലാളി മേഖലയിലും മനുഷ്യാവകാശ വിഷയങ്ങളിലുമെടുത്ത സുത്യർഹമായ നിലപാടുകൾക്കും സാമൂഹ്യ പ്രവർത്തന മികവിനുമാണ് ഈ പുരസ്‌കാരം നൽകുന്നത്. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർക്കാണ് സെയ്ഫ് പ്രഥമ പുരസ്‌കാരം നൽകി ആദരിച്ചത്.
പ്രഫ.കെ. അരവിന്ദാക്ഷൻ, സി.കെ.ജാനു. പ്ലാച്ചിമട . സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.15000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ അവാർഡ് ജനുവരി 6 ന് എറണാകുളത്ത് ഹൈബി ഈഡൻ എം.പി. സമ്മാനിക്കും
ജഗത് മയൻ ചന്ദ്രപുരി അധ്യക്ഷത വഹിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *