കോഴിക്കോട്: ടി.എൻ.മധു രചിച്ച നോവലായ പകൽക്കിനാവും ഭ്രാന്തൻ ചിന്തകളും കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. നോവൽ എന്ന വാക്കിന് പുതിയത് എന്നാണർത്ഥമെന്നും, പ്രമേയപരമായി ഈ നോവൽ പുതിയതാണെന്ന് അദ്ദേഹം പറഞ്ഞു. പുതുമ കഥയുടെ പ്രമേയത്തിൽ നിറഞ്ഞു നിൽക്കുന്നു. ഫ്രോയിഡിയൻ മന:ശാസ്ത്ര ചിന്തകളുടെ സ്പർശനവും നോവലിൽ കാണാൻ സാധിക്കും. ഇതൊരു ഗാഢമായ സ്വപ്‌നമാണെന്നും ഒരു നോവൽ എന്നതിന് തീർത്തും അർഹമാണ് ഈ കൃതിയെന്നും അദ്ദേഹം പറഞ്ഞു. ടി.എൻ.മധുവിന്റെ മൂന്നാമത്തെ പുസ്തകമാണിത്. പി.ആർ.ഒ ദേവസിക്കുട്ടി, ആകാശ് അമ്പാടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.