കോഴിക്കോട്: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ അവാർഡുകൾ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പി.ഭാസ്‌കരൻമാഷിന്റെ നാമധേയത്തിലുള്ള അവാർഡ് എം.എൻ.കാരശ്ശേരിക്കും, ഡോ.എ.പി.ജെ.അബ്ദുൽ കലാം അവാർഡ് ജീവകാരുണ്യ പ്രവർത്തകരായ ഡോ.അബ്ദുൽ മുനീർ പരപ്പനങ്ങാടി, ഇ.വൈ.സുധീർ തൃശൂർ, എക്‌സലൻസ് അവാർഡ് അൻസാർ കൊയിലാണ്ടി, എം.എസ് ബാബുരാജ് അവാർഡ് ഗായകൻ കണ്ണൂർ ഷെരീഫ്, മഹാകവി മോയിൻകുട്ടി വൈദ്യർ അവാർഡ് ഫാദർ സേസോറിയസ് എം തോമസ് ആലപ്പുഴ, ടി.ഉബൈദ് സ്മാരക അവാർഡ് ബാപ്പു വാവാട്, നടി മോനിഷ അവാർഡ് ബിന്ദു ബാലചന്ദ്രൻ കോഴിക്കോടിനും നൽകുമെന്ന് ജനറൽ സെക്രട്ടറി കെ.എം.കെ.വെള്ളയിലും, പ്രസിഡണ്ട് എൻ.പി.മുഹമ്മദലിയും പറഞ്ഞു. സിറാജ് പെരുമ്പാവൂർ, ഇസ്മയിൽ പുൽപ്പറ്റ, നസീർ പള്ളിക്കൽ, റഹീന കൊളത്തറ, സുബൈദ കാസർഗോഡ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ജനുവരി 12ന് 5.30ന് ടൗൺഹാളിൽ നടക്കുന്ന പരിപാടി എം.കെ.രാഘവൻ എം.പി.ഉൽഘാടനം ചെയ്യു.ം പി.ടി.എ റഹീം എം.എൽ.എ, പുരുഷൻ കടലുണ്ടി, ഹുസൈൻ രണ്ടത്താണി എന്നിവർ സംബന്ധിക്കും. തുടർന്ന് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ അരങ്ങേറും. എ.കെ.എം.എസ്.എ യുഎഇ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വെള്ളാങ്ങൽ വളാഞ്ചേരി, വർക്കിംഗ് പ്രസിഡണ്ട് എം.കെ.എ.കോയയും പങ്കെടുത്തു.