കോഴിക്കോട്: ഇന്ത്യയിലെ തന്നെ മുന്നിര ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ നിവ ബുപ ഹെൽത്ത് ഇൻഷുറൻ്‌സ് ഇനി മുതൽ കോഴിക്കോടും. നിവ ബുപയുടെ പ്രാദേശിക വികസനത്തിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചുരുങ്ങിയത് 5000 പേരിലേക്കെങ്കിലും സേവനമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ശാഖ ആരംഭിക്കുന്നത്. നിവ ബുപയെ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ 80ഓളം ഓഫീസുകളും പ്രവർത്തനമാരംഭിച്ചിരുന്നു. നിവ ബുപയുടെ കേരളത്തിലെ മൂന്നാമത്തെ സംരംഭമാണ് കോഴിക്കോട് ശാഖ.
കൃത്യമായ പരിശീലനത്തിലൂടെ സ്ത്രീകളെയും വീട്ടമ്മമാരെയും ഇൻഷുറൻസ് ഏജന്റുകളാക്കി മാറ്റി, അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടികൊടുത്തുകൊണ്ടാകും നിവ ബുപ ഇത് സാധ്യമാക്കുക. കോഴിക്കോട് 16 ആശുപത്രികളിലും രാജ്യത്താകെ 7900ലധികം ആശുപത്രികളിലും നിവ ബുപ ഉപഭോക്താക്കൾക്ക് പണമില്ലാതെ തന്നെ ചികിത്സ തേടാൻ സാധിക്കും.
രാജ്യത്തെ ഓരോ പൗരനും മികവുറ്റ ആരോഗ്യ ഇൻഷുറൻസ് പ്ലാനും, ഉന്നത ചികിത്സ സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്നത്തെ ഉപഭോക്താക്കളുടെ ആവശ്യകതകൾ തിരിച്ചറിഞ്ഞ് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുകയെന്നതിലാണ് ശ്രദ്ധ ചെലത്തുന്നതെന്ന് നിവ ബുപയുടെ റിറ്റെയിൽ സെയിൽസ് ഡയറക്ടറായ അൻഖുർ ഖർബന്ധ പറഞ്ഞു.
കോവിഡ് 19ന്റെ സമയത്ത്, രോഗബാധിതരായ 5000ത്തോളം ഉപഭോക്താക്കൾക്ക് 409 കോടി രൂപയും കേരളത്തിൽ മാത്രം 4 കോടി രൂപയുടെ ധനസഹായവും നൽകിയതായി കമ്പനി അറിയിച്ചു.