സ്വീകരണം നൽകി

കോഴിക്കോട്:ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നടന്ന ഓൾ ഇന്ത്യ യൂണിവേഴ്‌സിറ്റി വെയ്റ്റ്‌ലിഫ്റ്റിംഗിൽ(വുമൺ) കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് പങ്കെടുത്ത് 76കിലോഗ്രാമിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ സ്വാതി കിഷോറിനും, കേരള സംസ്ഥാന വെയ്റ്റ്‌ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡണ്ട് കെ.ശ്രീനാഥിനും റെയിൽവേ സ്‌റ്റേഷനിൽ വെച്ച് സ്വീകരണം നൽകി. 53 സർവ്വകലാശാലകളിൽ നിന്നായി 395 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. 192 കി.ഗ്രാം ഭാരമുയർത്തിയാണ് നേട്ടം കൈവരിച്ചത്. ലോക കേരള സഭാംഗവും കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗവുമായ പി.കെ കബീർ സലാല പൊന്നാടയണിയിച്ച് ആദരിച്ചു.അഡ്വ.കെ.നസീമ ആശംസകളർപ്പിച്ചു. പണിക്കർ റോഡിലെ യങ്‌സ്റ്റാർ ജിംനേഷ്യത്തിലെ കെ.ശ്രീനാഥിന്റെ ശിക്ഷണത്തിലാണ് സ്വാതി കിഷോർ പരിശീലനം നടത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *