വാട്ടർ ടെസ്റ്റിങ് ആന്റ് റിസർച്ച് സെന്റർ ലബോറട്ടറി ഉൽഘാടനം

കോഴിക്കോട്: നമ്മൾ ഇന്ത്യൻസ് വാട്ടർ ടെസ്റ്റിങ് ആന്റ് റിസർച്ച് സെന്റർ ലബോറട്ടറി ഉൽഘാടനം 31ന് കാലത്ത് 9.30ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിക്കുമെന്ന് നമ്മൾ ഇന്ത്യൻസ് ചെയർമാനൻ ചിത്രാംഗദനും, ഡോ.മാധവൻ കോമത്തും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മേയർ ഡോ.ബീനാ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. എം.കെ.രാഘവൻ എം.പി, എം.എൽ.എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ.മുനീർ, കാനത്തിൽ ജമീല മുഖ്യാതിഥികളായിരിക്കും. ഹെഡ് ഓഫ് ഇന്ത്യൻ വാട്ടർ റിസർച്ച് സെന്ററും, സിഡബ്ല്യുആർ ഡിഎം റിട്ട. സയന്റിസ്റ്റുമായ ഡോ.മാധവൻ കോമത്ത് മുഖ്യ പ്രഭാഷണം നടത്തും. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ, കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ.നാസർ, എസ്.കെ.അബൂബക്കർ(കൗൺസിലർ കോർപ്പറേഷൻ) ആശംസകൾ നേരും.

Share

Leave a Reply

Your email address will not be published. Required fields are marked *