കോഴിക്കോട്: സാമൂഹിക-ആതുര സേവന-ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ജെ.കെ.സ്മാരക ട്രസ്റ്റിന്റെ 15-ാം വാർഷികാഘോഷവും പുരസ്‌കാര സമർപ്പണവും ജനുവരി 4ന് ചൊവ്വ വൈകിട്ട് 4.30ന് ഹോട്ടൽ അളകാപുരിയിൽ നടക്കും. ഉൽഘാടനവും, പുരസ്‌കാര സമർപ്പണവും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവ്വഹിക്കും. പി.പി.ശ്രീധരനുണ്ണിയും, ഡോ.പിയൂഷ് നമ്പൂതിരിപ്പാടും പുരസ്‌കാരം ഏറ്റുവാങ്ങും.ജെ.കെ.ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.ടി.വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. ഡോ.പ്രിയദർശൻലാൽ മുഖ്യ പ്രഭാഷണം നടത്തും. ടിപിസി വളയന്നൂർ രചിച്ച അതിജീവനത്തിന്റെ കവിതകൾ പി.പി.ശ്രീധരനുണ്ണി, ഇൻഡോ-അറബ് കോൺഫെഡറേഷൻ പ്രസിഡണ്ട് എം.വി.കുഞ്ഞാമുവിന് നൽകി പ്രകാശനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എക്കുള്ള ജെ.കെ.ട്രസ്റ്റിന്റെ പുരസ്‌കാരം മാനേജിംഗ് ട്രസ്റ്റി കെ.ടി വാസുദേവൻ നൽകും. സിഡബ്ല്യുഎംഎസിലെ മുതിർന്ന സഹപ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. വാർഡ് കൗൺസിലർ വി.പി.മനോജ് പുരസ്‌കാര സമർപ്പണം നടത്തും. എൻ.സി.പി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.വിജയൻ സഹായ വിതരണം നടത്തും. പുത്തൂർ ക്ഷേത്ര സമിതി കൺവീനർ കെ.ബാലൻ നായർ, ടി.പി.സി.വളയന്നൂർ, പി.സിദ്ധാർത്ഥൻ ആശംസകൾ നേരും. ജെ.കെ.ട്രസ്റ്റ് ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും രാജൻ പുഴവക്കത്ത് നന്ദിയും പറയും.