റെയിൽവേ യാത്ര സൗജന്യം നിർത്തലാക്കൽ വയോജന ധർണ്ണ 31ന്

കോഴിക്കോട്: റെയിൽവേ യാത്രക്ക് നൽകിയിരുന്ന സൗജന്യങ്ങൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 31 വെള്ളി കാലത്ത് 10 മണിക്ക് കൊയിലാണ്ടി റെയിൽവേസ്‌റ്റേഷന് മുൻപിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. കെ.മുരളീധരൻ.എം.പി ഉൽഘാടനം ചെയ്യും. വയോജനങ്ങൾക്ക് നൽകുന്ന യാത്രാ കിഴിവുകൾ നിലനിർത്തുക, ലിംഗ വ്യത്യാസമില്ലാതെ പ്രായമായമായവരുടെ യാത്രാ നിരക്കിൽ 50% കിഴിവ് നിജപ്പെടുത്തുക, സാധാരണ പാസഞ്ചർ വണ്ടികളിൽ ഇപ്പോൾ ഈടാക്കുന്ന എക്‌സ്പ്രസ്സ് ടിക്കറ്റ് നിരക്കുകൾ ഒഴിവാക്കി 2020 മാർച്ചിന് മുമ്പുണ്ടായിരുന്ന സാധാരണ നിരക്കുകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തുന്നതെന്ന് ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി ടി.ബാലകൃഷ്ണൻ, ഇ.കെ. അബൂബക്കർ മാസ്റ്റർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *