കോഴിക്കോട്: കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന വോളിബോൾ അസോസിയേഷനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത സാഹചര്യത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വിവിധ വിഭാഗത്തിൽ വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ സ്‌പേർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ ചെയർമാൻ, കെ.വി.ദാമോദരൻ ജനറൽ കൺവീനറായി സംഘാടക സമിതി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മിനി,സബ്ജൂനിയർ, യൂത്ത്, സീനിയർ എന്നിവയിൽ ആൺ/പെൺ വിഭാഗങ്ങളിലാണ് മൽസരം നടക്കുന്നത്. പങ്കെടുക്കുന്ന ക്ലബ്ബുകൾ കളിക്കാർ അവരുടെ അംഗത്വം ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ ഡിസംബർ 30നകം രജിസ്റ്റർ ചെയ്യണം. സർട്ടിഫിക്കറ്റി
നായി രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും നൽകണം. സബ്ജൂനിയർ വിഭാഗ മൽസരം ജനുവരി 1,2,തിയതികളിൽ നടുവണ്ണൂർ ഹയർ സെക്കണ്ടറിസ്‌കൂൾ, മിനി വിഭാഗം ജനുവരി 8,9 തിയതികളിൽ ഇൻഡോർ സ്‌റ്റേഡിയത്തിലും നടക്കും. പങ്കെടുക്കുന്നവർക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജൂനിയർ, സീനിയർ,യൂത്ത് മൽസരങ്ങൾ നടക്കും. ഒ.രാജഗോപാൽ, സുലൈമാൻ.എസ്(സെക്രട്ടറി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ), ഡോ.റോയ്‌ജോൺ (വൈസ് പ്രസിഡണ്ട്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ), കെ.വി.ദാമോദരൻ(ജന.കൺവീ