കോഴിക്കോട്: ലയൺസ് ക്ലബ്ബ് ഡിസ്്ട്രിക്ട് 318E യുടെ ആഭിമുഖ്യത്തിൻ കൃത്രിമകാൽ നൽകുന്ന ക്യാമ്പ് ജനുവരി 26ന് തലശ്ശേരി ലയൺസ് റിഹാബിലിറ്റേഷൻ സെന്ററിൽ കാലത്ത് 9:30ന് അരംഭിക്കും. ജന്മനാ അംഗ വിഹീനരും, അപകടങ്ങൾ, പ്രമേഹം എന്നിവ മൂലം കാലുകൾ നഷ്ടപ്പെട്ടവർക്ക് ക്യാമ്പിലെത്തി കാലുകളുടെ അളവുകൾ നൽകി, അഞ്ചാം നാൾ മുതൽ കൃത്രിമ കാലുകൾ ഉപയോഗിച്ച് നടക്കുവാനുള്ള പരിശീലനം നൽകും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, മാഹി പ്രവർത്തന പരിധിയായ ഡിസ്ട്രിക്ട് 318E നടത്തുന്ന ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡിസ്ട്രിക്ട് ഗവർണർ ലയൺ യോഹന്നാൻ മറ്റത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 300 പേർക്കെങ്കിലും കൃത്രിമ കാലുകൾ നൽകും. 70 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. ഗുണഭോക്താക്കൾ അവരുടെ പേര്, വയസ്, സ്ഥലം, ഫോൺനമ്പർ, മേൽവിലാസം എന്നിവ ജനുവരി 16ന് മുമ്പായി താഴെകൊടുത്ത നമ്പറുകളിൽ വിളിച്ചോ, വാട്‌സ്ആപ്പ് മുഖേനെയോ അറിയിക്കേണ്ടതാണ്. 9447339516,9846050977. ഗുണഭോക്താക്കൾ അവരുടെ പ്രദേശത്തുള്ള ലയൺസ് ക്ലബ്ബുമായി ബന്ധപ്പെട്ടാൽ രജിസ്‌ട്രേഷന് ആവശ്യമായ സഹായം ലഭിക്കും.
ലയൺ സിഎ ടി.കെ.രജീഷ്, ലയൺ അഡ്വ.പി.എൻ.സുരേന്ദ്രൻ, ലയൺ വിശോഭ് പനങ്കാട്ട് പങ്കെടുത്തു.