കെ.റെയിൽ- പ്രക്ഷോഭ യാത്ര നടത്തും

കോഴിക്കോട്: കെ.റെയിൽ കേരളത്തെ തകർക്കും എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി വടകര മുതൽ കോഴിക്കോട് വരെ വാഹനജാഥ നടത്തും. ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി ക്യാപറ്റനും, സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി വൈസ് ക്യാപ്റ്റനുമാണ്. വടകര കോട്ടപ്പറമ്പിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി ഉൽഘാടനം ചെയ്യും. 29ന് വൈകിട്ട് 4 മണിക്ക് കിഡ്‌സൺ കോർണറിൽ നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഷഫീഖ് ഉൽഘാടനം ചെയ്യും. ടി.ടി.ഇസ്മയിൽ, അംബിക മറുവാക്ക്, പി.സി.ഭാസ്‌ക്കരൻ, ടി.സി.രാമചന്ദ്രൻ, എസ് രാജീവ്, ടി.കെ.മാധവൻ, എ.പി.വേലായുധൻ, സുബൈദ കക്കോടി, വരപ്രത്ത് രാമചന്ദ്രൻ, മുനീബ് എലങ്കാൽ, വി.പി.പ്രകാശൻ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ അസ്‌ലം ചെറുവാടി, എ.പി.വേലായുധൻ, മുസ്തഫ പാലാഴി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *