സാൻഡ് ബോക്‌സ് കോവർക്കിങ് സ്‌പേസ് സ്റ്റാർട്ടപ്പ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സാൻഡ് ബോക്‌സ് കോവർക്കിങ് സ്‌പേസിന്റെ ആദ്യ സ്‌പേസ് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ADIF(അലയൻസ് ഓഫ് ഡിജിറ്റൽ ഇന്ത്യാ ഫൗണ്ടേഷൻ) എക്‌സിക്യൂട്ടീവ് ഡയറക്ടർ സിജോ കുരുവിള ഉദ്ഘാടനം ചെയ്തു. സ്‌പേസിൽ മിനി പ്ലഗ് ആൻഡ് പ്ലേയ്‌സ് മോഡൽ കാബിനുകളടക്കം അന്താരാഷ്ട്ര നിലവാരമുള്ള ഓഫീസ് സൗകര്യങ്ങളും, ഉയർന്ന വേഗതയുളള ഇന്റർനെറ്റും, മീറ്റിംഗ് റൂം, ബിസിനസ് വിപുലീകരണത്തിനുളള സ്റ്റാർട്ട് ഹബ്ബും ലഭ്യമാണ്. ചടങ്ങിൽ കെൻസസ്റ്റീൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷഹദ് മൊയ്തീൻ ഹൈലൈറ്റ് ബിൽഡേഴ്‌സ് സിഇഒ ഫസീം മുഹമ്മദ്, കാലിക്കറ്റ് ഐടിഫോറം സെക്രട്ടറി ആനന്ദ്്.ആർ.കെ സംബന്ധിച്ചു. സാൻഡ് ബോക്‌സ് ഡയറക്ടർമാരായ അഹമ്മദ് ഷാമിൽ, റാഷിദ് ചെക്കത്ത്, അനീസ്, മുനീബ് എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *