കോഴിക്കോട്: തെണ്ടം പറമ്പിൽ കുടുംബത്തിന്റെ രണ്ടാമത് കുടുംബ സംഗമം കാപ്പാട് ബ്ലൂ സീ റിസോർട്ടിൽ നടന്നു. ടി.പി.വാസു അദ്ധ്യക്ഷത വഹിച്ചു. റിട്ട.ജില്ലാ ജഡ്ജിയും, കുടുംബാംഗവുമായ ടി.പി.അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു. ടി.പി.ബാലൻ സ്വാഗതം പറഞ്ഞു. മുതിർന്ന അംഗങ്ങളായ ചിരുതകുട്ടിയേയും, ടി.പി.വാസുവിനെയും ചടങ്ങിൽ ആദരിച്ചു. സംഗമത്തോടനുബന്ധിച്ച് പീപ്പിൾസ് റിവ്യൂ പ്രസിദ്ധീകരിച്ച പ്രത്യേക സപ്ലിമെന്റ് സംഘാടക സമിതി കൺവീനർ ടി.പി പ്രകാശൻ ശരത് പ്രിയന് നൽകി പ്രകാശനം ചെയ്തു. കുടുംബ നാഥന്മാർക്കുള്ള പരേതയായ പൊന്നിയുടെ സ്മരണാർത്ഥമുള്ള ഉപഹാരം വിതരണം ചെയ്തു. വിദേശത്തും സംസ്ഥാനത്തിനു പുറത്തുമുള്ള കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ടി.പി.ബാലൻ, കെ.അശോകൻ, അശ്വിൻ അശോകൻ എന്നിവർ നേതൃത്വം നൽകി.