കലാ സ്‌പേസ് സാഹിത്യ ക്യാമ്പ് 27 മുതൽ 29വരെ

കോഴിക്കോട്: മഞ്ചേരി ആസ്ഥാനമായ കലാസ്‌പേസിന്റെ സാഹിത്യ ക്യാമ്പ് 27,28,29 തിയതികളിൽ കോഴിക്കോട്ട് നടക്കും. അടച്ചിരിപ്പിന്റെ കാലത്ത് പതിവിൽ നിന്ന് വ്യത്യസ്തമായി സാഹിത്യത്തെ തെരുവിലേക്ക് കൊണ്ട് വരിക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.ടി.പി.രാമചന്ദ്രനും, അശോക് ശ്രീനിവാസനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 27ന് ഉറൂബിന്റെ വസതിയിൽ വെച്ച് കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ ഡോ.ഖദീജ മുംതസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
മാനാഞ്ചിറ സ്‌ക്വയർ, ബീച്ച് പരിസരം ആനക്കുളം സാംസ്‌കാരിക നിലയം, മായനാടുള്ള സുഭാഷ് ചന്ദ്രന്റെ വീട് എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 27ന് ഉച്ചക്ക് 2 മണിക്ക് ഉറൂബിന്റെ വീട്ടിൽ ഉറൂബിന്റെ എഴുത്തും ജീവിതവും എന്ന വിഷയത്തിൽ സി.പ്രദീപ് കുമാർ, ഇ.സുധാകരൻ പ്രഭാഷണം നടത്തും. വൈകിട്ട് 6 മണിക്ക് മാനാഞ്ചിറ ലിറ്റററി പാർക്കിൽ എഴുത്തിലേക്ക് വായനയിൽ നിന്നൊരു വാതിൽ എന്ന വിഷയത്തിൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ നാരായണൻ പ്രഭാഷണം നടത്തും. കാലത്ത് 11 മണിക്ക് കഥ, കവിത എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചക്ക് 2 മണിക്ക് വെളിച്ചം എന്റെ അച്ഛൻ എന്ന വിഷയത്തിൽ അനുഭവങ്ങൾ പങ്ക് വെക്കും. തുടർന്ന് രാത്രി നടത്തം സംഘടിപ്പിക്കും. 29ന് കാലത്ത് 6.30ന് സുഭാഷ് ചന്ദ്രന്റെ വീട്ടിൽ എഴുത്തും ജീവിതവും എന്ന വിഷയത്തിൽ സുഭാഷ് ചന്ദ്രൻ പ്രഭാഷണം നടത്തും.
കാലത്ത് 11 മണിക്ക് വിനോദ് കോവൂരുമായി നാട്ടു വർത്തമാനം. ഉച്ചക്ക് പുതുവെളിച്ചങ്ങൾ, വൈകിട്ട് 6 മുതൽ 8വരെ ബീച്ചിൽ പാടലും പറയലും. തുടർന്ന് ക്യാമ്പ് അവലോകനവും സമാപനവും നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *