റെൻസ്‌ഫെഡ് ജില്ലാ കൺവെൻഷൻ 27ന്

കോഴിക്കോട്: രജിസ്‌ട്രേഡ് എഞ്ചിനീയർമാരുടേയും, സൂപ്പർ വൈസർമാരുടേയും സംഘടനയായ റെൻസ്‌ഫെഡിന്റെ ജില്ലാ കൺവെൻഷൻ 27ന് പെരുവയൽ വെറ്റ്‌ലാന്റ് ഓഡിറ്റോറിയത്തിൽ കാലത്ത് 10 മണിക്ക് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. പി.ടി.എ റഹീം മുഖ്യ പ്രഭാഷണം നടത്തും. പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി മുഖ്യതിഥിയാകും. റെൻസ്‌ഫെഡ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.ജയകുമാർ സ്വാഗതം പറയും. ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ സി.വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് കെ.മനോജ് അതിഥികളെ ആദരിക്കും. സംസ്ഥാന സെക്രട്ടറി എ.അബ്ദുൽ സലാം, ജില്ലാ സെക്രട്ടറി എം.കെ.സുരേഷ്, സംസ്ഥാന കമ്മറ്റിയംഗം കെ.മധുസൂദനൻ, സെക്രട്ടറി ഇൻ ചാർജ് കോഴിക്കോട് ജില്ല സി.സന്തോഷ് കുമാർ പ്രസംഗിക്കും. ഓർഗനൈസിംഗ് കമ്മറ്റി കൺവീനർ കെ.എം. അഷ്‌റഫ് നന്ദി പറയും. സി.വിജയകുമാർ, കെ.ജയകുമാർ, കെ.മുസ്തഫ, നാരായണൻ നമ്പ്യാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *