കേരജം ഹെയർ ഓയിൽ വിപണനോൽഘാടനവും കൊക്കോറോയൽ കോക്കോനട്ട് ഓയിൽ ലോഗോ പ്രകാശനവും

കോഴിക്കോട്: നാളികേര വികസന കോർപ്പറേഷൻ പുറത്തിറക്കുന്ന കേരജം ഹെയർ ഓയിലിന്റെ വിപണനോൽഘാടനം 27ന് തിങ്കൾ കാലത്ത് 10.30ന് വേങ്ങേരി നഗര കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നാളികേര വികസന കോർപ്പറേഷന്റെ ആറ്റിങ്ങൽ ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്ലാന്റിൽ പുതിയതായി സ്ഥാപിച്ച വെളിച്ചെണ്ണ പ്ലാന്റിൽ നിർമ്മിക്കുന്ന ഡബിൾ ഫിൽറ്റേഡ് റോസ്റ്റഡ് വെലിച്ചെണ്ണയുടെയും വെർജിൻ കോക്കനട്ട് ഓയിൽ ഉൾപ്പടെയുള്ള മറ്റ് കേരോൽപ്പന്നങ്ങളുടെയും പുതിയ ബ്രാന്റായ കൊക്കോ റോയൽന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ നടക്കുമെന്ന് കോർപ്പറേഷൻ ചെയർമാൻ എം.നാരായണനും മാനേജിംഗ് ഡയറക്ടർ എ.കെ. സിദ്ധാർത്ഥനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന വിപണിയിലിറങ്ങുന്ന വെളിച്ചെണ്ണയും 80% മായം കലർന്നതാണെന്ന സാഹചര്യത്തിൽ തീർത്തും ശുദ്ധമായ വെളിച്ചെണ്ണയാണ് സർക്കാർ സ്ഥാപനമായ നാളികേര വികസന കോർപ്പറേഷൻ പുറത്തിറക്കുന്നത്. ഇതിനായി ഉയർന്ന ഉൽപ്പാദന ശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 40ലക്ഷത്തിലേറെ വരുന്ന കേര കർഷകർക്ക് ന്യായമായ വിലയും, അവരെ സഹായിക്കാനും, സംരക്ഷിക്കാനും കൂടുതൽ ഇടപെടുമെന്നും ചെയർമാൻ എം.നാരായണൻ കൂട്ടിച്ചേർത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *