കോഴിക്കോട്: വൻകിട കുത്തക ഗ്ലാസ് കമ്പനികളെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുകയും, ഇറക്കുമതി നിയന്ത്രിക്കുകയും ചെയ്തതിന്റ ഫലമായി ഗ്ലാസ്സ് വില കുതിച്ചുയരുകയാണെന്നും സംസ്ഥാനത്തെ വൻകിട ഹോൾസെയിൽ വ്യാപാരികളുടെ ഒത്തുകളിയും വില വർദ്ധനവിന് ഇടയാക്കിയിട്ടുണ്ടെന്നും കേരള ഗ്ലാസ് ഡീലേഴ്‌സ് ഫോറം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിലക്കയറ്റം തടയാൻ ഗ്ലാസ് മൊത്ത വിതരണത്തിനായി സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്ലാസ് ഗോഡൗൺ ആരംഭിക്കും. ചെറുകിട കച്ചവടക്കാർക്കും, ഉപഭോക്താക്കൾക്കും കുറഞ്ഞ നിരക്കിൽ ഗ്ലാസ് ലഭിക്കുന്നതിന് വേണ്ടി ഉൽപ്പാദകരിൽ നിന്ന് നേരിട്ട് വിതരണം ചെയ്യാൻവേണ്ടി എൽഎൽപി കമ്പനി രൂപീകരിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലാ സമ്മേളനം 26 ഞായർ ഉച്ചക്ക് 2.30ന് വ്യാപാര ഭവനിൽ നടക്കും. സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ സലീം അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.സുന്ദരൻ പതാക ഉയർത്തും. ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. ഗിരീഷ് കുമാർ, സാദിഖ്.കെ.കെ സംസാരിക്കും. ഹാരിസ് നന്ദി പറയും.