കോഴിക്കോട്: ഉത്തര കേരളത്തിലെ ടൂറിസം സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചാൽ വൻ പുരോഗതി കൈവരിക്കാനാവുമെന്ന് രാജ്യാന്തര ആരോഗ്യ ടൂറിസം വിദഗ്ധനും, ആസ്റ്റർ ഡി എം സർവ്വീസ് എക്‌സലൻസ് ഗ്രൂപ്പ് തലവനുമായ ഡേവിഡ് ബൗഷേ പറഞ്ഞു. ഹെൽത്ത് ടൂറിസത്തിലൂടെ വിദേശ സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാനാവുമെന്നദ്ദേഹം കൂട്ടിച്ചേർച്ചു. ആസ്റ്റർ മിംസ് സംഘടിപ്പിച്ച മലബാർ ടൂറിസം ഇനിഷ്യേറ്റീവ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസ്റ്റർ മിംസ് റീജ്യനൽ ഡയറക്ടർ ഫർഹാൻ യാസീൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.എം മുബഷിർ, കെ.എം.ബഷീർ, ടി.പി.എം ഹാഷിർ അലി, ക്യാപ്റ്റൻ കെ.കെ.ഹരിദാസ് സംസാരിച്ചു