നോൺ ജേർണലിസ്റ്റ് പെൻഷനേഴ്‌സ് യൂണിയൻ സിമ്പോസിയം 27ന്

കോഴിക്കോട്: നോൺ ജേർണലിസ്റ്റ് പെൻഷനേഴ്‌സ് യൂണിയന്റെ സെമിനാർ 27ന് കാലത്ത് 10.30ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎഉദ്ഘാടനം നിർവ്വഹിക്കും. 2021-22 വർഷത്തിൽ പെൻഷനിൽ വന്ന വർദ്ധനവായ ആയിരം രൂപ ഉടൻ അനുവദിക്കുക, പെൻഷൻ കുടിശ്ശിക നൽകുക എന്നീ ആവശ്യങ്ങളും ആശ്രിത കുടുംബ പെൻഷന് അപേക്ഷിച്ചാൽ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ആശ്രിത പെൻഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും സിമ്പോസിയത്തിൽ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. ഇ.എം.ഗോപാലൻ ചെയർമാൻ സംഘാടക സിമിതി, പി.ദിനകരൻ, സി.അബൂബക്കർ, പി.എം.ഗോപാലൻ, പി.സുധാകരൻ, പി.വിജയകൃഷ്ണൻ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *