ക്വിറ്റ് മോദി പ്രക്ഷോഭം ദേശീയ സെമിനാർ നാളെ

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, ഭരണഘടനാ വിരുദ്ധമായ നിലപാടുകൾക്കെതിരായ രാജ്യ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി എഫ് ഐ ടി യു നടത്തുന്ന ദേശീയ സെമിനാർ നാളെ കെ.പി.കേശവമേനോൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെമിനാറിൽ അഡ്വ.പ്രശാന്ത് ഭൂഷൺ, റസാക്ക് പാലേരി, അഡ്വ.റഹ്മത്തുള്ള (എസ്ടിയു), കുമാർ(എൻടിയുഐ),കെ.ജിപങ്കജാക്ഷൻ(എഐടിയുസി), അഡ്വ.ജോൺ ജോസഫ്, ജ്യോതി വാസ് പറവൂർ, തസ്ലീം മമ്പാട്, ഉസ്മാൻ മുല്ലക്കര പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ റസാക്ക് പാലേരി ദേശീയ പ്രസിഡണ്ട്(എഫ്‌ഐടിയു), ഉസ്മാൻ മുല്ലക്കര സംസ്ഥാന ട്രഷറർ(എഫ്‌ഐടിയു) ചന്ദ്രിക കൊയിലാണ്ടി പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *