കോഴിക്കോട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് കോർപ്പറേഷൻ ഭരണ സമിതി പരാജയമാണെന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കേണ്ട 106 കോടിയും, എസ്.എസ്.ടി വകയിൽ ലഭിക്കേണ്ട 17 കോടിയും വാങ്ങിയെടുക്കുന്നതിൽ കേർപ്പറേഷന് സാധിച്ചിട്ടില്ല. 9 കോടിയിൽ തുടങ്ങിയ കോർപ്പറേഷൻ ഓഫീസ് നവീകരണം 19 കോടിയായിട്ടും എവിടെയുമെത്തിയിട്ടില്ല. 2020-21 വർഷത്തെ ബജറ്റ് പ്രകാരമുള്ള തനത് ഫണ്ട് ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. ലിങ്ക് റോഡ്, കിഡ്‌സൺ കോർണർ, പാർക്കിങ് പ്ലാസ പാതി വഴിയിൽ നിലച്ചു. കെട്ടിട നികുതി 50 ശതമാനം കുറഞ്ഞു. പരസ്യ നികുതി ആരൊക്കരെയോ ആണ് പിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിൽ വ്യാപക ചട്ട ലംഘനമാണ് നടക്കുന്നത്. ലൈഫ്, പി എം എ വൈ പദ്ധതികളിൽ 6000ത്തോളം പേരാണ് വീടിന് അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്നത്. മഹിളാമാൾ അടച്ചുപൂട്ടി 70 വനിതകളാണ് കണ്ണീർ കുടിച്ചത്. ഞെളിയൻ പറമ്പിൽ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുകയാണ്. ഇങ്ങനെ നിരവധി കാര്യങ്ങളിൽ പരാജപ്പെട്ടതാണ് എൽഡിഎഫ് ഭരണം. കൗൺസിലർമാരായ കെ.സി.ശോഭിത,കെ.മൊയ്തീൻ കോയ. എസ്.കെ അബൂബക്കർ പങ്കെടുത്തു.