
സംരംഭക വികസന ഹബ്ബ് ആയി കോഴിക്കോടിനെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് പുതിയ ആസ്ഥാനം കരുത്തു പകരുമെന്ന് ചേംബർ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ കൂട്ടിച്ചേർത്തു. സംരംഭകരായ വ്യാപാരികൾക്കും, വ്യവസായികൾക്കും മറ്റ് സംരംഭകർക്കും സർക്കാർ തലത്തിൽ ആവശ്യമായ വിവരങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനും ചേംബർ പ്രവർത്തിക്കും. ചേംബർ സെക്രട്ടറി രാജേഷ് കുഞ്ഞപ്പൻ, ബിൽഡിംഗ് കമ്മറ്റി ചെയർമാൻ എം.മുസമ്മിൽ, കൺവീനർ ടി.പി അഹമ്മദ് കോയ, നിയുക്ത ചേംബർ പ്രസിഡണ്ട് റാഫി പി.ദേവസിയും പങ്കെടുത്തു.
