റിസർവ്വ് ബാങ്ക് ഇടപെടൽ പ്രതിഷേധ ധർണ്ണ നാളെ

കോഴിക്കോട്: സഹകരണ ബാങ്കുകൾ ബാങ്ക്, ബാങ്കർ എന്നീ പേരുകൾ ഉപയോഗിക്കുന്നതിനെതിരെയും സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന് സെക്യൂരിറ്റി ഇല്ല എന്ന മട്ടിലും റിസർവ്വ് ബാങ്ക് നടത്തുന്ന പ്രചരണം ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുമെന്നും ഇതിനെതിരെ സഹകാരികൾ 21ന് കാലത്ത് 10 മണിക്ക് കോഴിക്കോട്ടെ ആദായ നികുതി ഓഫീസിനു മുൻപിൽ ധർണ്ണ നടത്തുമെന്ന് സഹകരണ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധർണ്ണ എ. പ്രദീപ് കുമാർ ഉൽഘാടനം ചെയ്യും. മനയത്ത് ചന്ദ്രൻ, വി.പി.കുഞ്ഞികൃഷ്ണൻ, ഇ.അരവിന്ദാക്ഷൻ, വിജയൻ.പി.മേനോൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *