എയ്മ പുരസ്‌കാര സമർപ്പണം ഫിബ്രുവരി 26ന്

കോഴിക്കോട്: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കേരള സംസ്ഥാനം ഏർപ്പെടുത്തിയ പ്രഥമ ദൃശ്യ മാധ്യമ പുരസ്‌കാരം ഫിബ്രുവരി 26ന് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ ചാനലുകളിൽ മികച്ച പ്രകടനം നടത്തിയ 7 മാധ്യമ പ്രവർത്തകർ, മലയാള ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകൾക്കായി 20 അവാർഡുകളുമാണ് നൽകുന്നത്. ചടങ്ങിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, മന്ത്രി സജി ചെറിയാൻ, എയ്മ ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലൻ എന്നിവർ സംബന്ധിക്കും. ജനറൽ കൺവീനർ രവീന്ദ്രൻ പൊയിലൂർ, കൺവീനർമാരായ പി.സി.കെരാജൻ, എം.കെ.ബൈജു, പ്രഭാശങ്കർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *