കോഴിക്കോട്: സൈബർ സുരക്ഷയും, ഹാക്കിംഗും സംബന്ധിച്ച റെഡ് ടീം സമ്മിറ്റ് നാളെയും മറ്റെന്നാളും നടക്കും. 18ന് രാവിലെ 10ന് എഡിജിപി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. 3500ഓളം പേർ ഓൺലൈൻ സമ്മിറ്റിൽ പങ്കെടുക്കുമെന്ന് റെഡ് ടീ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുനിൽ വർക്കി, ഇല്യാസ് കുളിയങ്ങൽ, ജൈസൽ അലി എന്നിവർ പ്രഭാഷണം നടത്തും.