പച്ചക്കറി വില പിടിച്ചു നിറുത്താൻ പച്ചക്കറി വണ്ടി

കോഴിക്കോട്: കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചു നിറുത്താൻ കൃഷി വകുപ്പും വി.എഫ്.പി.സി.കെ യും സംയുക്തമായി നടപ്പാക്കുന്ന സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാൾ നിലവിൽ വന്നു.രണ്ടു വണ്ടികളാണ് ഇതിനായി സജ്ജമായിരിക്കുന്നത്. ഇതിന്റെ ഔപചാരികമായ ഉൽഘാടനം വെള്ളാനൂർ വച്ച് ചാത്തമംഗലം പഞ്ചായത്തു പ്രസിഡന്റ് ഓലിക്കൽ ഗഫൂർ നിർവഹിച്ചു.
വി.എഫ്.പി.സി.കെ.മാനേജർ റാണി പദ്ധതി വിശദീകരിച്ചു. വെള്ളനൂർ കുന്നമംഗലം കോഴിക്കോട് റൂട്ടിൽ ഒരു വണ്ടിയും മുക്കം താമരശ്ശേരി റൂട്ടിൽ മറ്റൊരു വണ്ടിയും എന്ന നിലയിൽ ആണ് വണ്ടികൾ ക്രമീകരിച്ചിരിക്കുന്നത്. ഹോർട്ടി കോർപ് പച്ചക്കറി കർഷകർ എന്നിവരിൽ
നിന്നു ഹോൾ സെയിൽ വിലയിൽ പച്ചക്കറി സംഭരിച്ച് അതേ വിലക്ക് തന്നെ വിൽക്കുകയാണ് ചെയ്യുന്നത്. നിലവിൽ തക്കാളി വണ്ടി ഇത്തരത്തിൽ വിപണനം നടത്തുന്നുണ്ട്. തക്കാളിയോടൊപ്പം തന്നെ ഇനി മുതൽ ഈ വണ്ടികളിൽ നിന്നും മറ്റു പച്ചക്കറികളും കുറഞ്ഞ വിലയിൽ പൊതു
ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലൂടെ പച്ചക്കറി വില നിയന്ത്രിച്ചു നിറുത്തുകയാണ് സർക്കാർ ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത് ചടങ്ങിൽ വെള്ളനൂർ സ്വാശ്രയ വിപണി പ്രസിഡന്റ് ടി.പി.രമേശൻ
അധ്യക്ഷം വഹിച്ചു.. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം.സുഷമ ആശംസ അറിയിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *