കോഴിക്കോട്: ജില്ലാ സഹകരണ ആശുപത്രിയുടെ വികസന പ്രവർത്തനം ത്വരിതപ്പെടുത്താൻ ഷെയർ ഡി കോ പദ്ധതി ആരംഭിക്കുമെന്ന് ചെയർമാൻ പി.ടി അബ്ദുൽ ലത്തീഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപവരെയുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉൽഘാടനം നാളെ രാവിലെ 11 മണിക്ക് എരഞ്ഞിപ്പാലം ട്രൈപ്പൻഡ ഓഡിറ്റോറിയത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഓഹരി എടുത്തവർക്ക് വരുമാനവും. ചികിത്സാ ആനുകൂല്യവും ലഭിക്കും. ആശുപത്രിയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 50 കോടിരൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. സ്തീകളുടെയും, കുട്ടികളുടെയും പ്രത്യേക ബ്ലോക്ക്, ഹൃദയ ശസ്ത്രക്രിയാ വിഭാഗം, മലിനജല ശുദ്ധീകരണ പ്ലാന്റ്്, നൂറുമുറി സൗകര്യങ്ങളടങ്ങിയ കെട്ടിടം എന്നിവയാണ് സ്ഥാപിക്കുന്നത്. സിഇഒ എ.വി.സന്തോഷ് കുമാർ പങ്കെടുത്തു.