കോഴിക്കോട്: ജനങ്ങൾ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോൾ ഇടതു സർക്കാർ വൻകിട കുത്തക മുതലാളിമാർ നടത്തുന്ന സൂപ്പർ മാർക്കറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കുറഞ്ഞ രീതിയിൽ പലവ്യജ്ഞന സാധനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ പൊതുവിപണിയേക്കാൾ വില കൂട്ടിയിരിക്കുകയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം.നിയാസ് പറഞ്ഞു.
സപ്ലൈകോയിലൂടെ പലവ്യജ്ഞന സാധനങ്ങൾ ലഭ്യമാക്കുക, ജിഎസ്ടി ഒഴിവാക്കുക, വില കുറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ഐഎൻടിയുസി ജില്ലാ കമ്മറ്റി നടക്കാവ് സപ്ലൈകോ കേന്ദ്രത്തിനു മുൻപിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ജോയ്പ്രസാദ് പുളിക്കൽ ആദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജന.സെക്രട്ടറി എൻ.വി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി.കൗൺസിലർ ഡോ.അൽഫോൺസാ മാത്യു, മൂസ്സ പന്തീരാങ്കാവ്, പി.കെ.ചോയി, കെ.ഹരിദാസക്കുറുപ്പ്, അശോകൻ കിഴക്കയിൽ, സുധാകരൻ പാലാഴി, നിരപ്പയിൽ ശശി, രാധാകൃഷ്ണൻ കാക്കൂർ, സുജാത ഗംഗാധരൻ, ഇ.എം.വിപിൻ, രമണി.ടി നേതൃത്വം നൽകി.