പ്രാദേശിക നിക്ഷേപ ഉച്ചകോടിയിൽ ഫ്രൽബിൻ റഹ്മാൻ അവതരിപ്പിച്ച ബിസിനസ് ആശയത്തിന് അംഗീകാരം

കോഴിക്കോട്: മികച്ച ആശയമുള്ള സംരംഭകരെയും നിക്ഷേപകരെയും ലക്ഷ്യമിട്ട് LNDA ക്ലബ്ബിന്റെ കേരള ചാപ്റ്റർ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയിൽ ഫ്രൽബിൻ റഹ്മാൻ അവതരിപ്പിച്ച ബിസിനസ് ആശയത്തിന് പ്രാംഭമായി ഒരു കോടി രൂപ നിക്ഷേപത്തിന് ധാരണയായി. സീഡ് ഫണ്ട് ആയി 10 ലക്ഷം രൂപ എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ ATONE BPO പ്രോഗ്രാം ഡയറക്ടർ ആഷിൻ യുഎസിൽ നിന്നും ഏറ്റു വാങ്ങി. ഇന്നസെന്റ് മുഖ്യാതിഥി ആയ ചടങ്ങിൽ സിനി ആർടിസ്റ്റ് സിജോയ് വർഗീസ് ആശംസകൾ നേർന്നു.
ATONE BPO കമ്പനി കൊച്ചി ഇൻഫോപാർക് ബേസ് ചെയ്ത് പ്രവർത്തനമാരംഭിക്കുന്ന ഒരു ബിപിഒ സ്ഥാപനമാണ്. പ്രധാനമായും ഫ്രാഞ്ചൈസി ഡെവലപ്‌മെന്റ്, ഡിസ്ട്രിബ്യൂഷൻഷിപ്പ് എന്നീ മേഖലകളിലാണ് കമ്പനി ശ്രദ്ധിക്കുന്നത്. കുറഞ്ഞത് ആയിരത്തി അഞ്ഞൂറോളം ജീവനക്കാർക്ക് തൊഴിൽ നൽകാൻ കഴിയുന്ന ലോകോത്തര നിലവാരമുള്ള ഒരു ബിസിനസ് സംരംഭം ആണ് ATONE BPO പ്ലാൻ ചെയ്യുന്നതെന്ന് ഫ്രൽബിൻ റഹ്മാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *