പാദരക്ഷകളുടെ ജിഎസ്ടി കുറയ്ക്കണം

കോഴിക്കോട്: സാധാരണക്കാർ ഉപയോഗിക്കുന്ന പാദരക്ഷകൾക്ക് ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി കേന്ദ്ര സർക്കാർ ഉയർത്തിയതിലൂടെ വൻ പ്രിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് ഫൂട്ട്‌വെയർ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ ഓഫ് കേരള ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഈ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധന മൂലം നിലവിൽ ചെരുപ്പുകൾക്ക് വലിയ വില വർദ്ധനവാണ്. നികുതി വർദ്ധനവിലൂടെ ഇനിയും വില കൂടും. സാധാരണക്കാർ ഉപയോഗിക്കുന്ന ചെരുപ്പുകൾക്ക് 5% നികുതിയാണ് ഇതുവരെ ചുമത്തിയിരുന്നത്. കോവിഡ് മഹാമാരി ഏറ്റവും പ്രതികൂലമായി ബാധിച്ചത് പാദരക്ഷ വ്യവസായത്തെയാണ്. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം പുതിയ നികുതി ഡിസംബർ 31നകം നടപ്പാക്കണമെന്നാണ്. ഒരു കാരണവശാലും ഇത് നടപ്പിൽ വരുത്താനാവാത്ത സ്ഥിതിയാണ്. പുതുക്കിയ ജിഎസ്ടി വർദ്ധനവ് ആറുമാസത്തേക്ക് നീട്ടി വെക്കുകയോ, ഡിസംബർ 31ന് സ്‌റ്റോക്ക് ഡിക്ലെയർ ചെയ്ത് സ്‌റ്റോക്ക് ഇപ്പോഴത്തെ നിരക്കിൽ വിൽക്കാൻ അനുവദിക്കണം. രാജ്യത്ത് ഏറ്റവും തൊഴിൽ നൽകുന്ന ഫൂട്ട്‌വെയർ-ടെയക്‌സ്റ്റൈൽ മേഖല പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുകയാണ്. സിഫി സതേൺ റിജിയണൽ ചെയർമാൻ വി.കെ.സി റസാക്ക് പറഞ്ഞു. സംസ്ഥാനത്തെ 130ഓളം പാദരക്ഷാ നിർമ്മാണ യൂണിറ്റുകളിൽ പകുതിയും ഇപ്പോൾ പ്രവർത്തന രഹിതമാണ്. രാജ്യത്തെ പിയു പാദരക്ഷകളിൽ 50% കേരളത്തിലാണ്. 40%ഓളം വനിതകൾ ഈ രംഗത്ത് തൊഴിലെടുക്കുന്നുണ്ട്. ബാബു മാളിയേക്കൽ, രജിത് മുല്ലശ്ശേരി, സജിത്.സി പങ്കെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *