സ്‌നേഹാദരം 16ന്

ഗായകൻ സുനിൽ കുമാറിനെയും
അവാർഡ് ജേതാക്കളെയും ആദരിക്കും

കോഴിക്കോട്: ഫിലിം ക്രിട്ടിക്‌സ് അവാർഡ് ജേതാവ് ഗായകൻ പി.കെ.സുനിൽ കുമാർ, ജ്വാലാമുഖി സിനിമയിലൂടെ മികച്ച നായികക്കുള്ള അവാർഡ് ലഭിച്ച സുരഭി ലക്ഷ്മി, മികച്ച ചമയത്തിന് അവാർഡ് ലഭിച്ച റഷീദ് അഹമ്മദ്, വിനോദ് കോവൂരിനെയും 16ന് വൈകിട്ട് 6 മണിക്ക് ടാഗോർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ആദരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മ്യൂസിക് ആർട്ടിസ്റ്റ് അസോസിയേഷൻ(മാ) റോട്ടറിക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി, ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318E, വാർമുഖിൽ സോഷ്യോകൾച്ചറൽ ഫോറം, തംബുരു മ്യൂസിക് ക്ലബ്ബ്, കോഴിക്കോട് അബ്ദുൽ ഖാദർ ഫൗണ്ടേഷൻ, സ്റ്റേറ്റ് ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള(സവാക്ക) എന്നീ സംഘടനകൾ ചേർന്നാണ് സ്‌നേഹാദരം എന്ന പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാതാരം ഷീല മുഖ്യാതിഥിയായിരിക്കും. പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉൽഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് പ്രശസ്തി പത്രം സമ്മാനിക്കും. തുടർന്ന് കീബോർഡ് ആർട്ടിസ്റ്റ് മധുവും, തബലിസ്റ്റ് ഫിറോസും നയിക്കുന്ന ഓർക്കസ്ട്രയിൽ പിന്നണിഗായകരായ രഞ്ജിനി ജോസ്, അൻവർ സാദത്ത്, സിന്ധു പ്രേംകുമാർ, ആര്യനന്ദ, റിഥുരാജ്(റിച്ചുക്കുട്ടൻ), കൃഷ്ണദിയ, വേദ അഭിലാഷ്, നയൻജെ ഷാ, സലീഷ് ശ്യാം, അഷ്‌കർ, മേഗ്‌നലാൽ എന്നിവർ അണിനിരക്കും. സംഘാടക സിമിതി ചെയർമാൻ കെ.സലാം ജനറൽ കൺവീനർ നയൻ ജെ ഷാ, കെ.സുബൈർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *