കോഴിക്കോട്: വിവാഹത്തിന് മുൻപുള്ള കൗൺസിലിംങ് നിർബന്ധമാക്കുന്നതിന് നിയമം നിർമ്മിക്കാൻ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് നാഷണൽ ചൈൽഡ് ഡവലപ്‌മെന്റ് കൗൺസിൽ സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹരജി സമർപ്പിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവാഹ മോചന വിഷയവുമായി ബന്ധപ്പെട്ട് ദിനംപ്രതി 20 പേരാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് നാഷണൽ ക്രൈം ബ്യൂറോ ഓഫ് റിക്കാർഡിന്റെ രേഖകൾ വ്യക്തമാക്കുന്നത്. വിവാഹത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ കൈവരിക്കാനും, സംഘർഷങ്ങൾ പരിഹരിക്കാനുള്ള വഴികൾ വികസിപ്പിക്കുന്നതിനും കൗൺസിൽ സഹായിക്കുമെന്ന് റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ മുഹമ്മദ് റിസ്‌വാൻ പറഞ്ഞു. ഡോ.ശ്രുതി ഗണേഷ്, ന്യൂസ് കോ-ഓർഡിനേറ്റർ റിൻസി മഠത്തിലും പങ്കെടുത്തു.