പ്രവാസി ക്ഷേമം ഉറപ്പു വരുത്തണം അറേബ്യൻ പ്രവാസി കൗൺസിൽ

 

കോഴിക്കോട്: കോവിഡ് മൂലം 18 ലക്ഷത്തോളം പ്രവാസികൾ കേരളത്തിലെത്തിയെന്നും അവരുടെ ക്ഷേമം സർക്കാർ ഉറപ്പുവരുത്തണമെന്നും അറേബ്യൻ പ്രവാസി കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്യാൻസലായ പ്രവാസികളുടെ വിസകൾ പുതുക്കാൻ യുഎഇ സർക്കാരുമായി ചർച്ച നടത്തണമെന്നും പ്രവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിക്കുക, സ്വയംതൊഴിൽ പദ്ധതി വായ്പകൾ നോർക്കറൂട്ട്‌സ് നേരിട്ട് നൽകുക, വിദേശങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5ലക്ഷം രൂപ വീതം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കൺവീനർ അബ്ബാസ് കൊടുവള്ളി, ട്രഷറർ അഷ്‌റഫ് അത്തേളി പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *