കോഴിക്കോട്: കൊയിലാണ്ടി നന്തിയിലെ അകവയൽകുനി വീട്ടിലെ സഹോദരന്മാരായ അഫ്‌നാസ്(27), അസ്‌നാസ്(23) എന്നിവരുടെ ഗുരുതരമായ വൃക്ക രോഗത്തിന് ചികിത്സ നൽകുന്നതിനായി ചികിത്സാ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായി രക്ഷാധികാരി എം.നാരായണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഫ്‌നാസിന് കഴിഞ്ഞ ആറുവർഷമായും, അസ്‌നാസിന് മൂന്ന് വർഷമായും ഡയാലിസിസ് ചെയ്തുവരികയാണ്. വൃക്കമാറ്റിവെക്കുകമാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഇവരുടെ പിതാവ് പെയിന്റിംഗ് ജോലിക്ക് പോകുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം. അറുപത് ലക്ഷം രൂപയെങ്കിലും ചികിത്സക്ക് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കെ.മുരളീധരൻ.എം.പി, കാനത്തിൽ ജമീല രക്ഷാധികാരികളായും, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ ചെയർമാൻ, എം.അശോകൻ കൺവീനർ, കെ.നൂറുദ്ദീൻ ഖജാൻജിയുമായി കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഉദാരമതികളുടെ സഹായസഹകരണം ഉണ്ടാവണമെന്നദ്ദേഹം അഭ്യർത്ഥിച്ചു.
ബാങ്ക് എക്കൗണ്ട്: കേരള ഗ്രാമീൺ ബാങ്ക് – നന്തി ബസാർ
എക്കൗണ്ട് നമ്പർ : 40187101060665
IFSC Code: KLGB0040187. ഗൂഗിൾ പേ നമ്പർ: 9048175453
കെ.വി.അബ്ദുൽ ഗഫൂർ വർക്കിംഗ് ചെയർമാൻ, ഷീജ പട്ടേരി വൈസ് ചെയർമാൻ, എം.അശോകൻ കൺവീനർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.