സർഗ്ഗസാക്ഷ്യം ക്യാമ്പ് 17,18,19ന്

കോഴിക്കോട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സർഗ്ഗസാക്ഷ്യം ക്യാമ്പ് 17,18,19 തിയതികളിൽ സർഗാലയിൽ നടക്കും. ക്യാമ്പിന്റെ ഉൽഘാടനം 17ന് കാലത്ത് 10 മണിക്ക് ടി.പത്മനാഭൻ നിർവഹിക്കും. സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് അദ്ധ്യക്ഷത വഹിക്കും. സി.വി.ബാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. യുഎൽസിസി ചെയർമാൻ രമേശൻ പാലേരി ആശംസ നേരും. ക്യാമ്പിൽ പ്രമുഖ സാഹിത്യകാരന്മാരുടെ സൃഷ്ടികൾ ചർച്ച ചെയ്യുന്നതിനും, അവരുമായി സംവദിക്കുന്നതിനും ക്യാമ്പംഗങ്ങൾക്ക് അവസരം ലഭിക്കും. വിവിധ സെഷനുകളിൽ അശേകൻ ചെരുവിൽ, പ്രൊഫ.എം.എം.നാരായണൻ, ഡോ.ഖദീജ മുംതസ്, രാജശ്രീ ടീച്ചർ, കെ.പി.രാമനുണ്ണി, കരിവള്ളൂർ മുരളി, ഇ.പി.രാജഗോപാലൻ, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കെ.എൻ.എൻ.കുഞ്ഞമഹമ്മദ്, സുഭാഷ് ചന്ദ്രൻ എന്നിവർ സംവദിക്കും. എറണാകുളം മുതൽ കാസർഗോട് വരെയുള്ള ഏഴ് ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 50 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വാർത്താ സമ്മേളനത്തിൽ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, വിനോദൻ പുത്തിയിൽ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *