മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ മതപണ്ഡിതന്മാരുടെ സംഭാവന തുല്യതയില്ലാത്തത്: മന്ത്രി അഹമ്മദ് ദേവർ കോവിൽ

മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ മതപണ്ഡിതന്മാരുടെ സംഭാവന തുല്യതയില്ലാത്തത്: മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: കേരള മുസ്ലിം നവോത്ഥാന രംഗത്ത് മതപണ്ഡിതന്മാർ നിർവ്വഹിച്ച ദൗത്യം ചരിത്രത്തിൽ തുല്യതയില്ലാത്തതാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ അഭിപ്രായപ്പെട്ടു.കേരള മുസ്ലിം നവോത്ഥാനത്തിന്റെ നൂറു വർഷങ്ങൾ എന്ന വിഷയത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ് ലിം സാമൂഹിക പുരോഗതിക്ക് അടിസ്ഥാനമായി വർത്തിച്ചത് മതപണ്ഡിതന്മാർ പകർന്നു നൽകിയ മതബോധമാണെന്നും അദ്ദേഹം പറഞ്ഞു.അക്ഷരങ്ങളോട് പുറം തിരിഞ്ഞ് നിന്ന സമൂഹത്തിൽ വിദ്യാഭ്യാസ വിപ്ലത്തിന് മുജാഹിദ് പ്രസ്ഥാനം നൽകിയ പ്രചോദനം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *